ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ദീർഘകാലം ബഹ്റൈനിലെ വെസ്റ്റ് റിഫയിൽ റിഫൈൻ ഗാരേജ് നടത്തിവരികയായിരുന്ന വടകര ഇരിങ്ങൽ കൊല്ലന്റെ കണ്ടിയിൽ സന്തോഷ് കുമാർ നാട്ടിൽ നിര്യാതനായി. 62 വയസായിരുന്നു പ്രായം. നെഞ്ചുവേദന വന്നതിനെ തുടർന്ന് തുടർചികിത്സക്കായി രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് പോയത്. ഭാര്യ ഷെറിജ, മക്കൾ സായൂജ് , സായന്ത്, മരുമകൾ ചിപ്പി. നിര്യാണത്തിൽ റിഫൈൻ ഗാരേജ് തൊഴിലാളികളും റിഫയിലെ പരേതന്റെ സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
aa