സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം; 36കാരൻ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിൽ സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് 36കാരൻ അറസ്റ്റിലായി. അന്വേഷണ വിഭാഗത്തിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇയാളുടെ വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.

ഈ ക്ലിപ്പുകൾ വഴി പ്രതി ചില വിഭാഗങ്ങൾക്കും അവരുടെ മതപരമായ വിശ്വാസങ്ങൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും കൂടുതൽ തെളിവുകൾ ലഭിക്കുകയുമുണ്ടായി. അന്വേഷണം അവസാനിക്കുന്നതുവരെ പ്രതിയെ കസ്റ്റഡിയിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

article-image

gdfg

You might also like

  • Straight Forward

Most Viewed