ഐസിഎഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി 'എക്കോസ് ' എന്ന പേരിൽ മിനി സമ്മിറ്റ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ഏപ്രിൽ അവസാന വാരം ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ കമ്മിറ്റി കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി ഐസിഎഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി 'എക്കോസ് ' എന്ന പേരിൽ മിനി സമ്മിറ്റ് സംഘടിപ്പിച്ചു. ബഹ്റൈനിലെ എട്ട് റീജനുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും പ്രതിനിധികളായി സംബന്ധിച്ചു.

'ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ' എന്ന ശീർഷകത്തിൽ ബുദയ്യ ചാരിറ്റി ഹാളിൽ നടന്ന എക്കോസിൽ അടുത്ത ഒരുവർഷത്തേക്കുള്ള ഐ.സി.എഫ് പ്രവർത്തനപദ്ധതികളുടെ അവതരണവും ചർച്ചയും നടന്നു. ഐ.സി.എഫ് ബഹ്റൈൻ ഡെപ്യൂട്ടി പ്രസിഡന്റ് ഉസ്മാൻ സഖാഫി തളിപ്പറമ്പ് അധ്യക്ഷത വഹിച്ച പരിപാടി പ്ലാനിങ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷനൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശ്ശേരി പദ്ധതി അവതരണവും നിർവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് ഉദ്ബോധന പ്രസംഗം നടത്തി. പ്രതിനിധികൾക്കായി നടത്തിയ വിജ്ഞാന മത്സരത്തിൽ ഷംസുദ്ദീൻ സുഹ് രി, നസീഫ് അൽ ഹസനി എന്നിവർ വിജയികളായി.

ഷമീർ പന്നൂർ സ്വാഗതവും ശംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

article-image

dgfdf

You might also like

  • Straight Forward

Most Viewed