ബഹ്റൈനിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിൽ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി ആൻറി-ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് പബ്ലിക് മൊറൽസ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റാണ് അറസ്റ്റ് നടത്തിയത്.

വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിയുകയും, അവരുടെ കൈവശം ഉണ്ടായിരുന്ന ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

article-image

dfgg

You might also like

  • Straight Forward

Most Viewed