സാറിലെ വാഹനാപകട കേസ്: കക്ഷിയെ വെറുതെ വിടണമെന്ന് പ്രതിഭാഗം

പ്രദീപ് പുറവങ്കര
മനാമ I കഴിഞ്ഞ മെയ് 30-ന് സാറിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും മകനും മരിക്കുകയും മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ, തൻ്റെ കക്ഷിയെ വെറുതെ വിടണമെന്ന് ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകൻ. കീഴ്ക്കോടതിയുടെ വിധി പ്രാഥമിക പോലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഈ വാദത്തെ നിഷേധിക്കുന്നതായും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ കാരണം കൊണ്ട് വെറുതെ വിടുകയോ, ശിക്ഷ കുറയ്ക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയിരിക്കുന്നത്. നേരത്തെ, ട്രാഫിക് കോടതി ഇയാൾക്ക് ആറ് വർഷം തടവും ശിക്ഷ അനുഭവിച്ച ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. കേസിൽ ഓഗസ്റ്റ് 14-ന് വിധി പറയാൻ രണ്ടാം ഹൈ ക്രിമിനൽ അപ്പീൽ കോടതി തീരുമാനിച്ചു.
ADWSDASWDSA