അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു വിദേശി വനിതയ്ക്ക് ഒരു വർഷം തടവും, 200 ദിനാർ പിഴ ശിക്ഷയും വിധിച്ചു

പ്രദീപ് പുറവങ്കര
മനാമ I സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തതിന് വിദേശി വനിതയ്ക്ക് ബഹ്റൈൻ മൈനർ ക്രിമിനൽ കോടതി ഒരു വർഷം തടവും, 200 ദിനാർ പിഴ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്താനും മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക്ക് പ്രൊസിക്യുഷൻ അറിയിച്ചു. പൊതു ധാർമികതയ്ക്കും, രാജ്യത്തിന്റെ സംസ്കാരത്തിനും നിരക്കാത്ത ദൃശ്യങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തത്. സൈബർ ക്രൈം ഡയറക്ടറേറ്റ് അഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണത്തിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ASDASDSA
ASDASDSA