അൽ മന്നാഇ സെന്റർ ദഅവ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ സെന്റർ ദഅവ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടിയിൽ ദഅവ സെക്രട്ടറി കോയ ബേപ്പൂർ സ്വാഗതം പറഞ്ഞു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പങ്കെടുത്തവർക്കായി "മധുരം ഖുർആൻ : പാരായണ പരിശീലനം" നടന്നു. തുടർന്ന് "നിരീശ്വര വാദം ; യുക്തിയുടെ മരുപ്പറമ്പ്" എന്ന വിഷയത്തെ ആസ്പദമാക്കി സജ്ജാദ് ബിൻ അബ്ദു റസാഖ് "ആരാധ്യൻ; എന്തുകൊണ്ട് അല്ലാഹു മാത്രം" എന്ന വിഷയത്തെ അധികരിച്ചു വസീം അഹ്മദ് അൽ ഹികമി എന്നിവർ ക്ലാസ്സെടുത്തു. ദഅവ കൺവീനർ ഷാഹിദ് യൂസഫ് നന്ദി പറഞ്ഞു.
ADSASDDSAAS