ഐഎൽഎ 'ദാണ്ഡിയ ബീറ്റ്സ് 2025' - ടിക്കറ്റ് പ്രകാശനം നടന്നു

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ വാർഷിക പരിപാടിയായ 'ദാണ്ഡിയ ബീറ്റ്സ് 2025'-ൻ്റെ ടിക്കറ്റ് പ്രകാശനം നടന്നു. മനാമയിലെ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഐഎൽഎ പ്രസിഡണ്ട് സ്മിത ജെയ്സൺ, സെക്രട്ടറി വാണി ശ്രീധർ, മറ്റ് ഭാരവാഹികൾ, മുതിർന്ന അംഗങ്ങൾ, സ്പോൺസർമാർ എന്നിവരും പങ്കെടുത്തു. സെപ്തംബർ 19ന് ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ചാണ് ദാണ്ഡിയ ബീറ്റ്സ് 2025 നടക്കുന്നത്. ആറ് ദിനാറാണ് ടിക്കറ്റ് നിരക്ക്. സെപ്തംബർ 1 വരെ ഏർളി ബേഡ് ഓഫറും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 36611041 അല്ലെങ്കിൽ 6699 9418 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
SDSDDSGGF