ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സിൻ്റെ പരിപാടി മറാസ്സിയിൽ നടന്നു.

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വാർഷിക വേനൽക്കാല സാമൂഹിക അവബോധ പദ്ധതിയായ തേർസ്റ്റ് ക്വെഞ്ചേഴ്‌സിൻ്റെ ആറാമത്തെ ആഴ്ചയിലെ പരിപാടി മറാസ്സിയിലെ നിർമ്മാണജോലി നടക്കുന്നയിടത്ത് വെച്ച് നടന്നു. കൊടും വേനലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി സുരക്ഷിതവും ആരോഗ്യപരവുമായ ജോലിപരിസരം ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ, ഐ.സി.ആർ.എഫ് ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഏകദേശം 150 തൊഴിലാളികൾ ഈ വിതരണ പരിപാടിയിൽ പങ്കെടുത്തു. ഈ വർഷത്തെ പദ്ധതി ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ നെദൽ അബ്ദുള്ള അൽ അലവായ് സന്നിഹതയായിരുന്ന പരിപാടിയിൽ ഐ.സി.ആർ.എഫ് അഡ്വൈസർമാരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ സിറാജ്, ശിവകുമാർ, രാകേഷ് ശർമ്മ, ചെമ്പൻ ജലാൽ, മുരളീകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
saddadsz