വി.എസ്. അച്യുതാനന്ദന് സാംസ സാംസ്കാരിക സമിതിയുടെ അനുശോചനം

പ്രദീപ് പുറവങ്കര
മനാമ I കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ദീർഘകാലം പ്രതിപക്ഷ നേതാവുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ സാംസ സാംസ്കാരിക സമിതി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻ്റ് ബാബു മാഹിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി. സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം വത്സരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
102 വയസ്സുവരെ ജീവിച്ച ഒരു സമര പോരാളിയായ വി.എസ്., കേരളത്തിൻ്റെ ചരിത്ര നിർമ്മിതിയിൽ നിസ്തുലമായ സേവനം നൽകിയ ജനകീയനായ നേതാവായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ, ജേ ഖബ് കൊച്ചുമ്മൻ, മനീഷ് പൊന്നോത്ത്, വിനിത് മാഹി, സുധി ചിറക്കൽ, സുനിൽ നീലച്ചേരി, ഹർഷൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
ascxads