ശൈഖ് ഹമദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പ്രദീപ് പുറവങ്കര
മനാമ l ശൈഖ് ഹമദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചത് 35കാരനായ ഏഷ്യക്കാരനാണ് മരണപ്പെട്ടത്.
പൊലീസ് ഏവിയേഷനുമായി സഹകരിച്ച് കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെടുത്തത്. പാലത്തിൽനിന്ന് ഒരാൾ കടലിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡ് ഉടനടി തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. നിയമനടപടികൾ പുരോഗമിക്കുകയാണ്.
dfgdfg