പൂച്ചകുട്ടികളെ ചുമരിലടിച്ച് ക്രൂരമായി ഉപദ്രവിച്ച കൗമാരക്കാരനെ ജുഡീഷ്യൽ പ്രൊബേഷനിൽ വെക്കാൻ ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ l പ്രകോപനമില്ലാതെ പൂച്ചകുട്ടികളെ ചുമരിലടിച്ച് ക്രൂരമായി ഉപദ്രവിച്ച കൗമാരക്കാരനെ മൂന്നു മാസത്തെ ജുഡീഷ്യൽ പ്രൊബേഷനിൽ വെക്കാൻ ശിശുക്ഷേമ ജുഡീഷ്യൽ കമ്മിറ്റി ഉത്തരവിട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ബഹ്റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് നൽകിയ പരാതിയെ തുടർന്നാണ് മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചത്.

തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ്റെ നിർദേശപ്രകാരം കുട്ടിയുടെ മാനസികനില പരിശോധിക്കുകയും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രം കുട്ടിയുടെ സാമൂഹികവും മാനസികവുമായ അവസ്ഥ വിലയിരുത്തുകയും ചെയ്തു.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed