മാതാ അമൃതാനന്ദമയി സേവാസമിതി വാവുബലി തർപ്പണ ചടങ്ങുകൾ നടത്തി


പ്രദീപ് പുറവങ്കര

മനാമ l മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ ആചാരപരമായി നടന്നു. മുന്നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ തർപ്പണ കർമങ്ങൾക്ക് മൂത്തേടത്ത് കേശവൻ നമ്പൂതിരി നേതൃത്വം നൽകി.

ബഹ്‌റൈൻ കോഓഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ പരിപാടിയിൽ ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് കുമാർ, അനീഷ് ചന്ദ്രൻ, സന്തോഷ് മേനോൻ, മനോജ് യു.കെ., വിനയൻ, സന്തോഷ്, ഷാജി, പുഷ്പ, ഹരിമോഹൻ, സുരേഷ് കോട്ടൂർ തുടങ്ങിയവരും പങ്കെടുത്തു.

article-image

sdsd

You might also like

  • Straight Forward

Most Viewed