'കെ.പി.എ. സിംഫണി' ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ l കൊല്ലം പ്രവാസി അസോസിയേഷൻ്റെ കലാസാഹിത്യ വിഭാഗമായ 'സൃഷ്ടി'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ സംഗീതപരിപാടിയായ 'കെ.പി.എ. സിംഫണി' ശ്രദ്ധേയമായി. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.പി.എ. വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദായിരുന്നു മുഖ്യാതിഥി. മെമ്പർഷിപ്പ് സെക്രട്ടറി മജു വർഗീസ് പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന സംഗീത വിരുന്നിൽ, സൃഷ്ടി ഗായകരായ ദിൽഷാദ് രാജ്, റാഫി പരവൂർ, അജിത് ആർ. പിള്ള, ഹരിശങ്കർ, റൈഹാന, ആനി, ജെയിൻ, സാദ് സനോഫർ, റിംഷ റാഫി, റെജിൻ, രുദ്ര എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു.
കോ-ഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
dfdsf