ബഹ്റൈൻ കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി യു.എസിൽ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി യു.എസിൽ എത്തി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥരുമായും തന്റെ സന്ദർശനവേളയിൽ ബഹ്റൈൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

യു.എസ്. ട്രേഡ് പ്രതിനിധി അംബാസിഡറായ ജാമിസൺ ഗ്രീറുമായാണ് പ്രധാനമന്ത്രി ആദ്യ ഔദ്യോഗിക കൂടികാഴ്ച്ച നടത്തിയത്. ഇതിന് ശേഷം യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആസ്ഥാനത്ത് നടന്ന സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ 17 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള വിവിധ കരാറുകളിലും ഒപ്പിട്ടു.

യുഎസ് സന്ദർശനവേളയിൽ കാര്യാലയ മന്ത്രി ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴിൽ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൾഹുസൈൻ ഖലാഫ്, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്രു, ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫ എന്നിവരും ബഹ്റൈൻ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed