ആശൂറ ആഘോഷം; ഗവൺമെന്റിന്റെ പ്രവൃത്തികളിൽ സന്തോഷം പ്രകടിപ്പിച്ച് ബഹ്റൈൻ രാജാവ്

ശാരിക
മനാമ:ആശൂറ ആഘോഷങ്ങൾക്ക് ആവശ്യമായ ഒരുക്കങ്ങളും സൗകര്യങ്ങളും നൽകിയ ബഹ്റൈന്റെ ഗവൺമെന്റിന്റെ പ്രവൃത്തികളിൽ സന്തോഷം പ്രകടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പരിപാടിയുടെ വിജയം രാജ്യം കാണിക്കുന്ന സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതിഫലനമാണെന്നും ഈ സുപ്രധാന മത ചടങ്ങിന്‍റെ വിജയത്തിനായി പ്രയത്നിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന് പ്രത്യേക പ്രശംസ നേരുന്നതായും ഹമദ് രാജാവ് അറിയിച്ചു.
ഈ വർഷത്തെ ആഘോഷങ്ങൾ മികച്ച ക്രമീകരണങ്ങൾ കൊണ്ടും അച്ചടക്കം കൊണ്ടും വേറിട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷയും സാമൂഹിക പിന്തുണയും ഉറപ്പാക്കുന്നതിലും ആചാരങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ മേൽനോട്ടം നൽകിയതിലും വിവിധ മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ആഭ്യന്തര മന്ത്രാലയം, ജാഫരി എൻഡോവ്‌മെന്‍റ്സ് കൗൺസിൽ, മത പണ്ഡിതന്മാർ, കമ്യൂണിറ്റി സ്ഥാപന നേതാക്കൾ, മേൽനോട്ട സമിതികൾ, കൂടാതെ നിരവധി സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
േി്േ്ി