ബഹ്റൈൻ പ്രവാസിയായ മലപ്പുറം സ്വദേശി നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ പ്രവാസിയും മലപ്പുറം പരപ്പനങ്ങാടി ചെറുമംഗലം തിരിച്ചിലങ്ങാടി സ്വദേശിയുമായ കോട്ടപറമ്പിൽ ചന്ദ്രൻ ബഹ്റൈനി‍ൽ നിര്യാതനായി. 64 വയസായിരുന്നു പ്രായം. 34 വർഷത്തോളമായി ബഹ്റൈനിലുണ്ടായിരുന്ന ഇദ്ദേഹം ബഹ്റൈൻ ജ്വല്ലേർസ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ പുഷ്പ, മക്കൾ പ്രജിത, പ്രശാന്ത് എന്നിവർ നാട്ടിലാണ്.

ഇന്ന് കാലത്ത് ജോലിക്ക് എത്താത്തിനെ തുടർന്ന് അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആംബുലൻസ് ജീവനക്കാർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും, സാമൂഹ്യപ്രവർത്തകരും ചേർന്ന് നടത്തി വരികയാണ്.

article-image

aa

You might also like

Most Viewed