ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച രാജേശ്വരൻ, ദീപ്തി രാജേശ്വരൻ എന്നിവരുടെ മകൻ മാസ്റ്റർ ആർപിദ് രാജ് , പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സോണി, ജെറിൻ സോണി എന്നിവരുടെ മകൻ മാസ്റ്റർ ഷെഫേസ്റ്റർ ആൻഡ്രൂ സോണി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

article-image

അസോസിയേഷൻ പ്രസിഡൻറ്, ലിജോ കൈനടി, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ എന്നിവർ ആശംസകൾ നേർന്നു.

article-image

aa

You might also like

Most Viewed