യോഗ ക്ലാസ് നടത്തി മുഹറഖ് മലയാളി സമാജം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ മുഹറഖ് മലയാളി സമാജം, ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ഘടകവുമായി സഹകരിച്ചു അന്താരാഷ്ട്ര യോഗദിനാഘോഷം സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ ആയിരുന്നു യോഗ ക്ലാസ് നടന്നത്.

article-image

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് യോഗയെന്ന് ക്ലാസിനു നേതൃത്വം കൊടുത്തു കൊണ്ട് ആർട്സ് ഓഫ് ലിവിങ് പ്രതിനിധി ദീപ് കുമാർ പറഞ്ഞു. നിരവധിപേർ പങ്കെടുത്ത പരിപാടിക്ക് മുഹറഖ് മലയാളി സമാജം രക്ഷധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ആർട്ട് ഓഫ് ലിവിങ് പ്രതിനിധികളായ സൗമ്യ ദീപ്, റിനീഷ് തലശ്ശേരി, ബോധി ധർമ്മ മാർഷ്വാൽ ആർട്സ് അക്കാദമി ചീഫ് ഡയറക്ടർ ഷാമിർ ഖാൻ,എം എം എസ് ഭാരവാഹികളായ അബ്ദുൽ മൻ ഷീർ, പ്രമോദ് കുമാർ വടകര, ഫിറോസ് വെളിയങ്കോട്, തങ്കച്ചൻ ചാക്കോ, മുഹമ്മദ്‌ ഷാഫി, മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.

article-image

aa

You might also like

Most Viewed