നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യം വെച്ച് ജൂൺ മാസം ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിന്റെ ഭാഗമായി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയ ശാഖയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 270 ഓളം പേർ പങ്കെടുത്തു.

പ്രോഗ്രാം കൺവീനർ യുസുഫ് അലി സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ്‌ ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. നിസാർ കൊല്ലം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെഎംസിസി വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, ഫോർ പി എം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷെമിലി പി ജോൺ, ഓഐസിസി ഭാരവാഹി സൽമാൻ ഫാരിസ്, കാസിം പാടത്തകായിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സജീർ കറുകമാട് നന്ദി രേഖപ്പെടുത്തി. ഹോസ്പിറ്റലിനോടുള്ള നന്ദി സൂചകമായി പ്രസിഡന്റ്‌ ഷുഹൈബ് തിരുവത്ര ഡോ ക്യാരസ് പി ചാണ്ടിക്ക് മൊമെന്റോ സമ്മാനിച്ചു.

article-image

അബ്ദുൽ റാഫി, സിറാജ്, ഹിഷാം, നിഷിൽ, ദിവാകരൻ, റാഫി ചാവക്കാട്, ജാഫർ , ശാഹുൽ ഹമീദ്, നൗഷാദ് അമ്മാനത്തു, ഫൈസൽ ,ഷഫീഖ്, യുസുഫ്, ഗണേഷ്, വിജയൻ,സമദ്,ആബിദ സുഹൈൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വംനൽകി.

article-image

aa

You might also like

Most Viewed