30 വർഷത്തെ പാരമ്പര്യവുമായി ന്യൂ സിഞ്ച് സമ്മർ ക്യാമ്പ് നാളെ തുടങ്ങും


പ്രദീപ് പുറവങ്കര

ബഹ്റൈൻ - സിഞ്ച് : 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്കായി ന്യൂ സിഞ്ച് സമ്മർ ക്യാമ്പ് നാളെ മുതൽ ആരംഭിക്കും. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സിഞ്ചിൽ നടക്കുന്ന ക്യാമ്പിലേക്ക് ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ 30 വർഷമായി കുഞ്ഞു മനസ്സുകളെ രൂപപ്പെടുത്തുകയും അവരിൽ ആത്മവിശ്വാസം വളർത്തുകയും, അവരുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്ന ന്യൂ സിഞ്ച് കിന്റർഗാർട്ടൻ്റെ ഈ ക്യാമ്പ് കുട്ടികൾക്ക് പഠനത്തോടൊപ്പം വിനോദത്തിനും കളികൾക്കും പ്രാധാന്യം നൽകുന്നു.

സീറ്റുകൾ പരിമിതമായതിനാൽ, താൽപ്പര്യമുള്ളവർക്ക് https://forms.gle/yf6NbhQapNv8ypwMA എന്ന ലിങ്ക് വഴി ഇപ്പോൾത്തന്നെ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി, +973 38217538 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. @newzingkindergarten എന്ന ഇൻസ്റ്റാഗ്രാം പേജിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

article-image

a

You might also like

Most Viewed