ബ്രെയിൻക്രാഫ്റ്റ് സമ്മർ ക്യാമ്പ് 2025: വിനോദവും പഠനവുമായി രണ്ട് മാസം


മനാമ: വേനലവധികാലം കുട്ടികൾക്ക് മികച്ച അനുഭവമാക്കാനായി ബ്രെയിൻക്രാഫ്റ്റിന്റെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിൽ പ്രവർത്തിക്കുന്ന ബ്രെയിൻക്രാഫ്റ്റിൽ നടക്കുന്ന സമ്മർക്യാമ്പിൽ ഇത്തവണ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എയറോബിക്സ് & യോഗ, ആർട്ട് & ക്രാഫ്റ്റ്, കൈയക്ഷര വർക്ക്ഷോപ്പുകൾ, നീന്തൽ, സുംബ & ബോളിവുഡ് ഡാൻസ്, ആയോധന കലകൾ, പബ്ലിക് സ്പീക്കിംഗ് & സ്റ്റോറി, ടെല്ലിംഗ്, അബാക്കസ് & വേദ ഗണിതം, കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് വർക്ക്ഷോപ്പുകൾ, നേതൃത്വ വികസനം & ഗ്രൂമിംഗ്, റോളർ സ്കേറ്റിംഗ്, മൂവി തുടങ്ങി ആത്മവിശ്വാസം വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ഇരുപതിലധികം മികച്ച പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

3 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്കായി ഞായർ മുതൽ വ്യാഴം വരെ രാവിലെ 8:30 മുതൽ വൈകുന്നേരം 1:00 വരെയാണ് ക്യാമ്പ് നടക്കുന്നത്. അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും 3657 7055 അല്ലെങ്കിൽ 3832 3399 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

 

article-image

aa

You might also like

Most Viewed