കൊടകരയിൽ വീട് ഇടിഞ്ഞു വൻ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു


ഷീബ വിജയൻ

തൃശൂർ: കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന മൂന്ന് തൊഴിലാളികളും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പുറത്തെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 12 പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടം തകർന്നപ്പോൾ മറ്റ് ഒന്പത് പേർ ഓടി രക്ഷപെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്.

 

article-image

asddsaadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed