ഐഐപിഎയിൽ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'പരമ്പര 2025' ആരംഭിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പ്രമുഖ സംഗീത നൃത്ത വിദ്യാലയമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പെർഫോർമിങ്ങ് ആർട്സ് അഥവാ ഐഐപിഎയിൽ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'പരമ്പര 2025' ആരംഭിക്കുന്നു. 4 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഈ ക്യാമ്പ്, സമ്മർ അവധി കാലത്ത് പഠിക്കാനും വളരാനും ആസ്വദിക്കാനും സുരക്ഷിതവും ആകർഷകവുമായ ഒരന്തരീക്ഷം നൽകുന്നതാണെന്ന് ഐ ഐ പി എ ഭാരവാഹികൾ അറിയിച്ചു.
ശനി മുതൽ വ്യാഴം വരെ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ അര മണിക്കൂർ സ്നാക്ക് ബ്രെയ്ക്കോടു കൂടിയാണ് ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾ ലഘുഭക്ഷണവും വെള്ളവും കൊണ്ടുവരേണ്ടതാണെന്നും, ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യം ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിത്വവികസനം, ഇൻഡോർ ടീം ബിൽഡിംഗ് ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, മ്യൂസിക്ക് ആൻഡ് ഡാൻസ്, ഇൻസ്ട്രുമെൻ്റ്സ്, ലൈഫ് സയൻസ്, ഫോട്ടോഗ്രഫി, ടെക്നോളജി, എ.ഐ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ പഠിക്കുക. കൂടുതൽ വിവരങ്ങൾക്ക് 3673 1717 അല്ലെങ്കിൽ 38980680 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ിു്ിു