മനാമയിലെ പ്രമുഖ സ്വർണ്ണകടയിൽ തട്ടിപ്പ്: ഒരു സ്ത്രീയടക്കം മൂന്ന് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: മനാമയിലെ പ്രമുഖ സ്വർണ്ണകടയിൽ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയടക്കം മൂന്ന് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. തട്ടിപ്പ് നടത്തി 24 മണിക്കൂറിനുള്ളിലാണ് ഇവർ പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ എടുത്തത്തിന് ശേഷം സ്വർണപൂശിയ ആഭരണങ്ങൾ പകരം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്.

2,376 ദിനാറിന്റെ സ്വർണമാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, രാജ്യം വിടുന്നതിന് മുമ്പ് തന്നെ സ്ത്രീയെയും അവരുടെ രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയതായും ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed