ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിലിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിലിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവറന്റ് അനീഷ് സാമുവൽ ജോൺ പ്രസിഡണ്ടും, ദി ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് ഇടവകാംഗം ജോമോൻ മലയിൽ ജോർജ്ജ് ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.

സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക വികാരി റവറന്റ്. ഫാദർ. ജേക്കബ് ഫിലിപ്പ് നടയിൽ, ബഹറിൻ മലയാളി സിഎസ്ഐ പാരിഷ് വികാരി റവറന്റ് മാത്യൂസ് ഡേവിഡ്, സി.എസ് ഐ സൗത്ത് കേരള ഡയോസിസ് വികാരി റവറന്റ് അനൂപ് സാം, സെന്റ് പീറ്റേഴ്സ് ജേക്കോബൈറ്റ് ചർച്ച് വികാരി ഫാദർ സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് വികാരി റവറന്റ് ഫാദർ ജേക്കബ് തോമസ്, സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവറന്റ് ഫാദർ പി എൻ തോമസ്കുട്ടി, ദി ബഹ്റൈൻ മാർത്തോമാ പാരിഷ് വികാരി റവറന്റ്. സാമുവൽ വർഗീസ്, ദി ബഹ്റൈൻ മാർത്തോമാ പാരിഷ് വികാരി റവറന്റ് ബിജു ജോൺ, കേരള കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ജയിംസ് ജോൺ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.

ജെറിൻ സാം രാജ് ട്രഷററായും സ്റ്റീഫൻ ജേക്കബ് ജോയിന്റ് ട്രഷററായും പ്രവർത്തിക്കും. അനൂപ് ആൽബി ഓഡിറ്ററും ദിജു ജോൺ പി ആർ ഒ യുമാണ്. ഷോൺ പുന്നുസ് മാത്യു, എബിൻ ഡാനിയേൽ, സാബു പൗലോസ്, പ്രിനു കുര്യൻ, സുനിൽ കുമാർ, സുജിത് ഏബ്രഹാം, ജയിംസ് ബേബി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

article-image

ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed