ബഹ്റൈനിൽ പൊടിക്കാറ്റ്; ജാഗ്രതാ നിർദ്ദേശവുമായി കോസ്റ്റ് ഗാർഡ്

പ്രദീപ് പുറവങ്കര
മനാമ: ഇന്ന് ഉച്ചയ്ക്ക് ശേഷം ബഹ്റൈനിൽ ശക്തമായ കാറ്റോടുകൂടിയ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇടത്തരം സാന്ദ്രതയുള്ള പൊടിക്കാറ്റ് പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് റോഡുകളിലും തുറന്ന സ്ഥലങ്ങളിലും കാഴ്ച മങ്ങുന്നതിന് കാരണമായി. ഈ കാലാവസ്ഥ ഇന്ന് വൈകുന്നേരം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില സമയങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലും അത് കടൽ യാത്രയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലും, നാവികർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡ് കമാൻഡ് ആവശ്യപ്പെട്ടു.
aa