നിയമവിരുദ്ധ വലകൾ ഉപയോഗിച്ച് മീൻപിടിച്ചതിന് അഞ്ച് ഏഷ്യക്കാർ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: നിലവിലുള്ള സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി, ബഹ്‌റൈനിൻ്റെ വടക്കൻ കടലിൽ നിയമവിരുദ്ധ വലകൾ ഉപയോഗിച്ച് മീൻപിടിച്ചതിന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് ഏഷ്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറ് മീൻപിടിത്ത വലകൾ പിടിച്ചെടുത്തു.

ബഹ്‌റൈനിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധത കോസ്റ്റ് ഗാർഡ് ഊന്നിപ്പറയുകയും, എല്ലാ മത്സ്യത്തൊഴിലാളികളും നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

You might also like

Most Viewed