ഗതാഗത അപകടം; കാരണക്കാരന് ബഹ്റൈനിൽ രണ്ടര വർഷം തടവ്


പ്രദീപ് പുറവങ്കര
 
മനാമ: ഗതാഗത നിയമങ്ങൾ ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് ഗുരുതരമായ അപകടത്തിന് കാരണക്കാരനായ ഒരാൾക്ക് ബഹ്‌റൈനിലെ ഏഴാമത് മൈനർ ക്രിമിനൽ കോടതി 2.5 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഈ വിധി. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂഷൻ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. ജീവൻ അപകടത്തിലാക്കുന്നത് ഒഴിവാക്കാൻ എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

article-image

aa

You might also like

Most Viewed