കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ഗാന്ധിയൻ മതനിരപേക്ഷത എന്ന വിഷയത്തിൽ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു


ശാരിക

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ മതനിരപേക്ഷത എന്ന വിഷയത്തിൽ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു . പ്രമുഖ ചരിത്രകാരനും വാഗ്മിയും അധ്യാപകനുമായ പി ഹരീന്ദ്രനാഥ്‌ ആയിരുന്നു മുഖ്യ പ്രഭാഷകൻ. വൈവിധ്യത്തിൽ അധിഷ്ഠിതമായ ബഹുസ്വരതയാണ് ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു.

കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ അസ്‌ലം വടകര അധ്യക്ഷനായിരുന്നു. ‘മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും‘ എന്ന പുസ്തകം കെഎംസിസി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരിക്ക് പി ഹരീന്ദ്രനാഥ് കൈമാറി.

കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ അസ്‌ലം വടകര ഉപഹാരവും, കെഎംസിസി ട്രഷറർ കെ പി മുസ്തഫ ഷാൾ അണിയിക്കുകയും ചെയ്തു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പത്താം ക്ലാസ്, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കെഎംസിസി പ്രവർത്തകരുടെ ആദരവും പരിപാടിയിൽ നടന്നു. മഠത്തിൽ അബ്ദുള്ള മാസ്റ്റർ ആശംസകൾ നേർന്ന യോഗത്തിൽ കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി സ്വാഗതവും ഫൈസൽ കണ്ടിതാഴ നന്ദിയും പറഞ്ഞു.

article-image

്േിു്ുി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed