ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ തൊഴിൽ പരിശോധനകളിൽ 16 പേരെ കൂടി പിടികൂടി


ശാരിക
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ തൊഴിൽ പരിശോധനകളിൽ 16 പേരെ കൂടി പിടികൂടിയതായി അധികൃതർ അറിയിച്ചു. ജൂൺ 15 മുതൽ 21 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളെ കുറിച്ചുള്ള വിവരങ്ങളാണ് എൽ എം ആർ എ പുറത്ത് വിട്ടത്.
ഇതേ കാലയളവിൽ നേരത്തേ പിടികൂടിയിരുന്ന 113 പേരെ നാട് കടത്തിയതായും എൽഎംആർഎ വ്യക്തമാക്കി. കൂടുതൽ പരിശോധനകൾ മനാമ കാപിറ്റൽ ഗവർണറേറ്റിലാണ് നടന്നത്.
കഴിഞ്ഞ വർഷം ജനവരി മുതൽ ഇതുവരെയായി 81,066 പരിശോധനാ സന്ദർശനങ്ങളും 1,139 സംയുക്ത പരിശോധനകളും നടന്നിട്ടുണ്ട്. ആകെ 9,492 അനധികൃത തൊഴിലാളികളെയാണ് നാട് കടത്തിയത്.
േ്ിേ്