മത നിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽ നിന്ന് പൂർണ്ണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം നടക്കുന്ന കാലഘട്ടം - പി ഹരീന്ദ്രനാഥ്.


പ്രദീപ് പുറവങ്കര
മനാമ:മതനിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽ നിന്നും പൂർണ്ണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അഭിപ്രായപെട്ടു. പ്രിയദർശിനി പബ്ലിക്കേഷന്റെയും, ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായി ആയുധം അണിയാതെ എതിരാളികളെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും, ചരിത്രപഠനം ഈ കാലഘത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയദർശിനി പബ്ലിക്കേഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അഷ്‌റഫ്‌ പുതിയപാലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പനായി സ്വാഗതം പറഞ്ഞു. പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്റർ സൈദ് എം എസ് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ്‌ മേപ്പയൂർ, ഒഐസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ബിജുബാൽ സി കെ എന്നിവർ ആശംസകൾ നേർന്നു.

article-image

AQWDDWWQADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed