ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ:ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ അഥവാ ഐസിആർഎഫ് , തങ്ങളുടെ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025' ആരംഭിച്ചു. കഠിനമായ വേനൽക്കാലത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭങ്ങൾക്ക് പിന്തുണയേകിക്കൊണ്ടാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി, ഐസിആർഎഫ് ബഹ്‌റൈൻ വിവിധ ജോലിസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി , ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുന്നത്. സല്ലാക്കിലെ സെബാർകോ വർക്ക്‌സൈറ്റിൽ നടന്ന ആദ്യ പരിപാടിയിൽ ഏകദേശം 500 തൊഴിലാളികൾ പങ്കെടുത്തു. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ക്യാപ്റ്റൻ നൂറ ഫുവാദ് അൽ തമീമി, മിസ് നെദൽ അബ്ദുള്ള അൽ അലവി, മുഹമ്മദ് എ റസൂൽ അൽ സബാഹ്, ഹുസൈൻ ഇസ്മായീൽ അവാദ്, അബ്ദുൾറസൂൽ ഇബ്രാഹിം അൽജനുസാനി എന്നിവരും, തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി ഹസൻ അൽ അറാദി, ഹുസൈൻ അൽ ഹുസൈനി എന്നിവരും, എൽഎംആർഎയിൽ നിന്ന് ഫഹദ് അൽബിനാലിയും ചടങ്ങിൽ പങ്കെടുത്തു. സെബാർകോ കമ്പനിയുടെ ഫിനാൻസ് ഡയറക്ടർ ജോസ് പീഡിയാക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ
എന്നിവർ സംസാരിച്ചു.ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 കോർഡിനേറ്റർ ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ് തോമസ്, പ്രകാശ് മോഹൻ, പങ്കജ് നല്ലൂർ, സുരേഷ് ബാബു, ഉദയ് ഷാൻഭാഗ്, മുരളീകൃഷ്ണൻ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, സുനിൽ കുമാർ, സാന്ദ്ര പന്ന, അൽതിയ ഡിസൂസ, രുചി ശർമ, ജോൺ, ശിവകുമാർ, ജോൺ ഫിലിപ്പ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ASDADS
ZAsasS