സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ്


പ്രദീപ് പുറവങ്കര
മനാമ:സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് ആന്റ് ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ശില്പശാലയിൽ ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാക്കളും ഇന്റർനാഷണൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും, ജിൻസിയുമാണ് ചിത്രകലയിൽ താല്പര്യമുള്ള പതിമൂന്നു വയസ്സിൽ കൂടുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ക്‌ളാസ്സുകളെടുത്തത്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ-അലുംനി ജനറൽ സെക്രട്ടറി രജിത ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ, അലുംനി ചെയർമാൻ പ്രജി. വി അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അരവിന്ദ് ബാബു നന്ദി രേഖപ്പെടുത്തി.

article-image

VDDSFDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed