ഇന്ത്യൻ എംബസി 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര
മനാമ: "ഭൂമിക്ക് വേണ്ടി, ആരോഗ്യത്തിന് വേണ്ടി യോഗ" " എന്ന പ്രമേയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന ദിനാചരണത്തിൽ 500-ൽ അധികം യോഗാ പ്രേമികൾ പങ്കെടുത്തു. ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് സന്നിഹിതനായ പരിപാടിയിൽ ഈ വർഷം ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന രണ്ടാമത് ഏഷ്യൻ യോഗാസന കായിക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത യോഗാസന ടീമിനെ ആദരിച്ചു. യോഗ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഹ്രസ്വ വീഡിയോയും, ഭാരത സർക്കാരിന്റെ 11 വർഷത്തെ നേട്ടങ്ങൾ എടുത്തു കാണിക്കുന്ന 'വികസിത് ഭാരത് കാ അമൃത് കാൽ, സേവ, സുശാസൻ, ഗരീബ് കല്യാൺ കെ 11 സാൽ' എന്ന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇതോടൊപ്പം നിലവിലുള്ള പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബഹ്‌റൈൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും പ്രദർശിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ ഗവൺമെന്റ് നൽകുന്ന നിർദേശങ്ങൾ പാലിക്കാനും സ്ഥാനപതി നിർദ്ദേശിച്ചു.

article-image

QSWDSAADSADS

You might also like

Most Viewed