മലപ്പുറം എഫ്സി ഫുട്ബോൾ ടീം ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര
മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഫുട്ബോൾ ടീം "മലപ്പുറം എഫ്സി " ലോഗോ പ്രകാശനം, എം ജെ പി എ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമസ് നിർവഹിച്ചു. അദ്ദേഹത്തിൽ നിന്നും കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റ് അർഷാദ് അഹ്‌മദ്‌ പാലക്കണ്ടി ലോഗോ ഏറ്റു വാങ്ങി. പരിപാടിയിൽ അധ്യക്ഷൻ എം ജെ പി എ പ്രസിഡന്റ് ചെമ്പൻ ജലാൽ , രക്ഷാധികാരി നാസർ മഞ്ചേരി , സെക്രട്ടറി പ്രവീൺ മേൽപത്തൂർ , സ്പോർട്സ് കൺവീനർ സാജൻ ചെറിയാൻ, അഡ്വ:വി. കെ. തോമസ്, സഹൽ ജമാലുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും ബഹറൈനിലുള്ള പ്രവാസികളിൽ മലപ്പുറം എഫ് സി ഫുട്ബോൾ ടീമിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ 39264864 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

FGFF

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed