ബഹ്‌റൈന്‍ കേരളീയ സമാജം പി എൻ പണിക്കർ അനുസ്മരണവും വായനാദിനവും ആചരിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ പി എൻ പണിക്കർ അനുസ്മരണവും വായനാദിനവും ആചരിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മാറുന്ന വായനാശീലങ്ങളെ കുറിച്ച് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വായനശാല കൺവീനർ അർജുൻ ഇത്തിക്കാട് നന്ദി രേഖപ്പെടുത്തി. കുമാരി പ്രിയംവദയായിരുന്നു അവതാരക. ഇതോടൊപ്പം കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങളും നടന്നു. മത്സരങ്ങൾ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സമ്മാന ദാനവും നടന്നു.

article-image

ASASAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed