അനധികൃതമായി ഡെന്റൽ ക്ലിനിക് നടത്തിയ സംഭവം: ഡെന്റൽ അസിസ്റ്റന്റ് കുറ്റക്കാരൻ തന്നെയന്ന് പബ്ലിക് പ്രോസിക്യൂഷൻ


പ്രദീപ് പുറവങ്കര
മനാമ:അനധികൃതമായി ഡെന്റൽ ക്ലിനിക് നടത്തിയ ഡെന്റൽ അസിസ്റ്റന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി ശരിവെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കഴിഞ്ഞ മാസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനധികൃത ഡെന്റൽ ക്ലിനിക് അടച്ചുപൂട്ടുകയും ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു. പ്രതിക്ക് 500 ദീനാർ പിഴ ചുമത്തിയ ലോവർ ക്രിമിനൽ കോടതി സ്ഥാപനം അടച്ചുപൂട്ടാനും മെഡിക്കൽ ഉപകരണങ്ങൾ കണ്ടുകെട്ടാനും വിധിച്ചു. രോഗികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ പ്രവർത്തകരും അംഗീകൃത പ്രഫഷനൽ, റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും എൻ.എച്ച്.ആർ.എ

അധികൃതർ വ്യക്തമാക്കി. എൻ.എച്ച്.ആർ.എയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ബഹ്‌റൈനിൽ ഏകദേശം 257 പൊതു, സ്വകാര്യ ആശുപത്രികളും, ഡെന്റൽ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. 1262 ലൈസൻസുള്ള ഡെന്റൽ പ്രഫഷനലുകൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്.

article-image

ASASASSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed