ഐ.വൈ.സി.സിയുടെ യൂത്ത് അലർട്ട് രണ്ടാം ഘട്ടത്തിന് സമാപനം

പ്രദീപ് പുറവങ്കര
മനാമ: സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വെച്ച് ഹമദ് ടൌൺ, റിഫ, ട്യൂബ്ലി - സൽമാബാദ് എന്നി ഏരിയകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന ജാഥാ സമ്മേളനം മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ബേസിൽ നെല്ലിമറ്റവും, ആദ്യ ഘട്ട പരിപാടി സംഘടിപ്പിച്ച ഏരിയകളായ ഹിദ്ദ് - അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളിലെ ഭാരവാഹികളും ചേർന്ന് പതാക രണ്ടാം ഘട്ട ഏരിയ ഭാരവാഹികൾക്ക് കൈമാറിയാണ് ജാഥ സമ്മേളത്തിന് തുടക്കം കുറിച്ചത്. യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴിൽ അവതരിപ്പിച്ച " തണൽ " നാടകത്തിന്റെ അവതരണവും നടന്നു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി പി യുടെ അധ്യക്ഷതയിൽ നടന്ന ടൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനർ ജിതിൻ പരിയാരം, ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് അനസ് റഹിം, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി സംസാരിച്ചു. ട്യൂബ്ലി - സൽമാബാദ് ഏരിയ സെക്രട്ടറി ഷാഫി വയനാട് നന്ദി പറഞ്ഞു.
DDDFSDFS