ഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ്; ഇന്ത്യൻ സ്കൂളിനും ന്യൂ ഇന്ത്യൻ സ്കൂളിനും മികച്ച നേട്ടം


പ്രദീപ് പുറവങ്കര
മനാമ:ഐഎസ്ബി അറ്റ് 75 ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഇന്റർ-സ്കൂൾ അണ്ടർ 19 വിഭാഗത്തിൽ 10 മാച്ച് പോയിന്റുകളും 17½ ബോർഡ് പോയിന്റുകളും നേടി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ-ടീം സി ചാമ്പ്യന്മാരായി. ധ്രുവി ശ്രീകാന്ത് പാണിഗ്രാഹി, സഞ്ജന സെൽവരാജ്, കാശിനാഥ് കെ സിൽജിത്ത്, വൈഷ്ണവ് സുമേഷ് എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ഏഷ്യൻ സ്കൂൾ-ടീം എഫ് 8 മാച്ച് പോയിന്റുകളും 16 ബോർഡ് പോയിന്റുകളും നേടി. അനീഷ് വാമൻ ഖോർജുവേങ്കർ, ഗണേഷ് ശ്രീ ചന്ദ്ര, അക്ഷയ് ശിവശങ്കർ കമത്ത്, അനന്ത് ശിവശങ്കർ കമത്ത് എന്നിരാണ് ഈ ടീമിൽ ഉണ്ടായിരുന്നത്. പ്രണവ് സന്തോഷ്, പർമേഷ് സുരേഷ്, അതരാവ് ജഗ്താപ്, ആയുഷ് ദേശായി എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ-ടീം എഫ് 7 മാച്ച് പോയിന്റുകളും 12 ബോർഡ് പോയിന്റുകളും നേടി മൂന്നാം സ്ഥാനം നേടി. ഇന്റർ-സ്കൂൾ അണ്ടർ 12 ടീം ഇനത്തിൽ 9 മാച്ച് പോയിന്റുകളും 16 ഗെയിം പോയിന്റുകളും നേടി ന്യൂ ഇന്ത്യൻ സ്കൂൾ-ടീം ബി കിരീടം നേടി. നോയൽ എബ്രഹാം, ശ്രീറാം പളനിയപൻ, ജയറാം കണ്ണപ്പൻ, തനുഷ് നായർ എന്നിവർ ഉൾപ്പെട്ട ടീമിനാണ് ജയം. ഇഹാൻ അഞ്ജം, തൃഷൻ എം, ദ്രുവ് ത്രിവേദി, ആദിത്യ ഉദയകുമാർ എന്നിവർ നയിച്ച ബഹ്റൈൻ ഇന്ത്യൻ സ്കൂൾ-ടീം ബി 9 മാച്ച് പോയിന്റുകളും 14 ഗെയിം പോയിന്റുകളും നേടി രണ്ടാം സ്ഥാനം നേടി. ലികിലേഷ് അമർഗന്ധി, അമൃത് ഡി, ദേവാൻഷ് ചക്ക, ധ്രുവ് ഗൗതം എന്നിവർ ഉൾപ്പെട്ട ന്യൂ മില്ലേനിയം സ്കൂൾ-ടീം സി മൂന്നാം സ്ഥാനം നേടി. ഓപ്പൺ ടൂർണമെന്റിലെ അണ്ടർ 15 റാപ്പിഡ് വിഭാഗത്തിൽ, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് 6½ പോയിന്റുമായി ധൻസിക നാസികേതൻ കിരീടം നേടി. ഓപ്പൺ റാപ്പിഡ് സെഷനിലെ സീനിയർ വിഭാഗത്തിൽ, പൃഥ്വി രാജ് പ്രജീഷ് 7 പോയിന്റോടെ ഒന്നാം സ്ഥാനം നേടി.
ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമർ ഇബ്രാഹിം അഹ്മദി ട്രോഫി സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഐഎസ്ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, അർജുൻ ചെസ് അക്കാദമി (എസിഎ) സിഇഒ അർജുൻ കക്കാടത്ത്, ടൂർണമെന്റ് കൺവീനർ അനോജ് മാത്യു, കോഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശ്രീധർ ശിവ എസ് എന്നിവർ പങ്കെടുത്തു.
SDDFSDSFDFS