യോഗ ദിനം ആചരിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ


പ്രദീപ് പുറവങ്കര


മനാമ: ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന സന്ദേശവുമായി ഇന്ത്യൻ സ്‌കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആന്റ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശ്രീധർ ശിവ എസ്, കായിക അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

 

 

article-image

‘ഒരേ ഭൂമിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള യോഗ' എന്ന ആശയത്തിലാണ് ഈ വർഷത്തെ യോഗ ദിനം ആഘോഷിക്കുന്നത്. മിഡിൽ സെക്ഷനിലെ160-ലധികം വിദ്യാർത്ഥികൾ ശ്രദ്ധേയമായ അഭ്യാസ മുറകളോടെ യോഗ പരിശീലനം നടത്തി.

ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ ചിന്നസാമി സെഷൻ നയിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed