സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാൾ കോടിയേറി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ കൊണ്ടാടുന്നു. ഇടവക പെരുന്നാളിന് മുന്നോടിയായി ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവറന്റ് സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി.

റവറന്റ് ഫാദർ ജാൻസൺ കുറുമറ്റത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, മറ്റ് മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ സന്നിഹിതരായിരുന്നു.

പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 25ന് ബുധനാഴ്ച്ച വൈകീട്ട് 7.30 മുതൽ ദൈവ മാതാവിനോടും, വിശുദ്ധ ശ്ലീഹാന്മാരോടും ഉള്ള മധ്യസ്ഥ പ്രാർത്ഥന, ജൂൺ 26ന് വ്യാഴാഴ്ച്ച വൈകീട്ട് 6.45 മുതൽ സന്ധ്യാ നമസ്ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം, ജൂൺ 27ന് വെള്ളിയാഴ്ച്ച രാവിലെ 6.45 മുതൽ പ്രഭാത പ്രാർത്ഥന,വിശുദ്ധ കുർബാന, വൈകീട്ട് 6.45 മുതൽ സന്ധ്യാ നമസ്ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം, ജൂൺ 28ന് ശനിയാഴ്ച്ച വൈകീട്ട് 6.30 മുതൽ സന്ധ്യാ നമസ്ക്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബാന, ആശിർവാദം, നേർച്ച, കൊടിയിറക്ക്‌ എന്നിങ്ങനെയാണ് ഉണ്ടാവുക എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

article-image

asdasd

article-image

sgdg

You might also like

Most Viewed