ദിലീപ് ഫാൻസ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ദിലീപ് ഫാൻസ് അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി സഹകരിച്ച് മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 286 ആളുകൾ പങ്കെടുത്തു. സൗജന്യമായി ബ്ലഡ് ഷുഗർ ,ടോട്ടൽ കൊളസ്ട്രോൾ ,കിഡ്നി സ്ക്രീനിംഗ് ,യൂറിക് ആസിഡ് ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുത്തിയ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും രണ്ടാഴ്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൗജന്യമായി കാണാൻ ഉള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സാമൂഹ്യപ്രവർത്തകനും, കൗൺസിലറുമായ മുഹമ്മദ് റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തകനായ അമൽദേവായിരുന്നു മുഖ്യ അതിഥി. ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് റസാഖ് ബാബു, സെക്രട്ടറി പ്രശോബ് ധർമ്മൻ, സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ്, മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കിഷോർ എന്നിവരും ആശംസകൾ നേർന്നു.
ദിലീപ് ഫാൻസ് ബഹ്‌റൈൻ കമ്മിറ്റി അംഗങ്ങൾ ആയ, മൻസൂർ തൃശൂർ, ഡെയ്ൽജോസ്, ഷഹിൻ, ആൽബിൻ, ജയൻ ജോർജ്, രഞ്ജിത്ത് കുരുവിള, പ്രീജിത്ത് പ്രേമൻ, ഷാഫി വയനാട്, വിഷ്ണു, ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളായ സിജോ, അൽഫി, ജോസ്‌നി, ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
sdvsg