ഐ.സി.ആർ.എഫ് ബഹ്‌റൈൻ,അമദ് ഗ്രൂപ്പ് ജീവനക്കാരുമായി ചേർന്ന് അന്താരാഷ്ട്ര യോഗ ദിനം 2025 ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ – ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ബഹ്‌റൈൻ, അന്താരാഷ്ട്ര യോഗ ദിനം 2025 ആഘോഷിച്ചു. അസ്കറിലുള്ള അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ നൂറിലധികം ജീവനക്കാർക്കായി ഒരു യോഗാ സെഷൻ സംഘടിപ്പിച്ചു നടന്ന പരിപാടിയിൽ യോഗ പരിശീലകൻ പ്രദീപ് കുമാർ ഒന്നര മണിക്കൂർ നീണ്ട സെഷന് നേതൃത്വം നൽകി. ആരോഗ്യകരമായ ജീവിതശൈലിക്കായുള്ള നിരവധി ആസനങ്ങളും വിലപ്പെട്ട നുറുങ്ങുകളും അദ്ദേഹം പങ്കെടുത്തവർക്ക് പകർന്നുനൽകി.

 

 

article-image

ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ, യോഗാ ദിന കോർഡിനേറ്റർ സുനിൽ കുമാർ എന്നിവരുൾപ്പെടെയുള്ള ഐ.സി.ആർ.എഫ് നേതൃത്വവും യോഗാ സെഷനിൽ സജീവമായി പങ്കെടുത്തു. അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ജോൺ ഫിലിപ്പ്, മുരളീകൃഷ്ണൻ, രാജീവൻ, ദീപ്‌ശിഖ തുടങ്ങിയ പ്രമുഖ ഐ.സി.ആർ.എഫ് അംഗങ്ങളും പങ്കെടുത്തു.

article-image

അമദ് ഗ്രൂപ്പിന്റെ അസ്‌കോൺ കൺട്രോൾ കമ്പനിയിൽ നിന്നുള്ള ജനറൽ മാനേജർ അനിന്ദ്യ ഹൽദാർ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ വാസുദേവൻ സി, രഞ്ജിത്ത് ലക്ഷ്മൺ, ടെക്നിക്കൽ ഡയറക്ടർ നിത്യാനന്ദ, എച്ച്.ആർ മാനേജർ ഷിബു മുണ്ടുകാട്ടിൽ എന്നിവരും ഈ യോഗാ സെഷനിൽ പങ്കെടുത്തു.

article-image

fsfsdf

You might also like

Most Viewed