ഐസിആർഎഫ് തേർസ്റ്റ്-ക്വഞ്ചേഴ്‌സ് ജൂൺ 21ന് ആരംഭിക്കും

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ, അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ്-ക്വഞ്ചേഴ്‌സ് 2025 ജൂൺ 21 ശനിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊടും ചൂടിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ഉദ്യമം നടത്തുന്നത്.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. പദ്ധതിയിലൂടെ വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്ന തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലബാൻ, ജ്യൂസ്, പഴങ്ങൾ എന്നിവ വിതരണം ചെയ്യും.
തുടർച്ചയായ പത്താം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ്-ക്വഞ്ചേഴ്‌സ് നടക്കുന്നത്. ഈ വർഷത്തെ കാമ്പെയിൻ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും മറ്റു സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
അടുത്ത 12 ആഴ്ചത്തേക്കാണ് വിവിധ വർക്ക്‌സൈറ്റുകളിൽ പ്രതിവാര പരിപാടികൾ നടക്കുക.
scdsf