ലഹരികൾക്കെതിരെ ഐ.വൈ.സി.സി ബഹ്‌റൈന്റെ യൂത്ത് അലർട്ട് പരിപാടി ആരംഭിച്ചു


പ്രദീപ് പുറവങ്കര‌

മനാമ: ലഹരികൾക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടി ആരംഭിച്ചു. സംഘടനയുടെ ഒമ്പത് ഏരിയ കമ്മിറ്റികളെ മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ട് നടത്തുന്ന യൂത്ത് അലർട്ടിന്റെ ആദ്യ സ്വീകരണ പരിപാടി ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു.

ഹിദ്ദ് -അറാദ്, മുഹറഖ്, ഗുദൈബിയ എന്നീ ഏരിയകളുടെ നേതൃത്വത്തിലുള്ള പരിപാടിയാണ് നടന്നത്. ‌ യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴിൽ ഐ.വൈ.സി.സി പ്രവർത്തകർ അഭിനയിച്ച ‘തണൽ’ നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു.

മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ നടന്ന ജാഥയുൾപ്പെടെയുള്ള പരിപാടിക്ക് ഗുദൈബിയ ഏരിയ പ്രസിഡന്റ് സജിൽകുമാർ സ്വാഗതം ആശംസിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനർ ജിതിൻ പരിയാരം, ബഹ്‌റൈൻ മഹാത്മഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ, തണൽ നാടക സംവിധാനം നിർവഹിച്ച രമേശ്‌ ബേബി കുട്ടൻ എന്നിവർ സംസാരിച്ചു. ഹിദ്ദ് -അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി നന്ദി പറഞ്ഞു.

article-image

dsfsdf

You might also like

Most Viewed