നീന്തല്‍കുളങ്ങളിലെ സന്ദർശകരെ ലക്ഷ്യമാക്കി ബോധവത്കരണ ക്യാമ്പയിൻ നടത്തി


പ്രദീപ് പുറവങ്കര

മനാമ: മനാമ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നീന്തല്‍കുളങ്ങളിലെ സന്ദർശകരെ ലക്ഷ്യമാക്കി ബോധവത്കരണ ക്യാമ്പയിൻ നടത്തി.

പൊതു സുരക്ഷയെ പ്രോത്സാഹിപ്പിക്കുകയും, ജനങ്ങളിലേക്കുള്ള ബോധവത്കരണം വിപുലീകരിക്കുകയും ചെയ്യുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായി ഗവർണറേറ്റിനുള്ളിലെ നിരവധി നീന്തല്‍കുളങ്ങളിലേയ്ക്ക് ഓഫീസർമാർ നേരിട്ട് സന്ദർശനം നടത്തുകയും, സുരക്ഷാനിയമങ്ങളും പ്രാബല്യത്തിലുള്ള മാർഗ്ഗനിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

കൂടാതെ സന്ദർശകർക്കായി മുൻകരുതൽ നിർദേശങ്ങളും സുരക്ഷാനിയമങ്ങളും ഉൾപ്പെടുത്തിയ ബോധവത്കരണ ലഘു ലേഖകളും വിതരണം ചെയ്തു.

article-image

asds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed