സമുദ്രസമ്പത്ത് സംരക്ഷണത്തിനായി ബഹ്റൈൻ കോസ്റ്റ് ഗാർഡിന്റെ സംയുക്ത പരിശോധനാ ക്യാമ്പയിൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന്റെ തീരങ്ങളിലുള്ള സമുദ്രസമ്പത്ത് സംരക്ഷണവും നിയമ ലംഘനങ്ങൾ തടയലും ലക്ഷ്യമിട്ട് ബഹ്റൈൻ കോസ്റ്റ് ഗാർഡ് ബുധയ്യിൽ സംയുക്ത ബോധവത്കരണവും പരിശോധനാ ക്യാമ്പയിനും നടത്തി.

നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, നാഷണാലിറ്റി,പാസ്പോർട്ട് , ആൻഡ് റസിഡൻസ്‌ അഫയേഴ്‌സ്,പരിസ്ഥിതി സുപ്രീംകൗൺസിലിന്റെ കീഴിലുള്ള സമുദ്ര വിഭവ വകുപ്പ്,എൽ എം ആർ എ ,ആരോഗ്യമന്ത്രാലയം,നോർത്തേൺ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തിയത്.

പരിശോധനയിൽ മീൻപിടിത്ത നിയമങ്ങൾ ലംഘിച്ചവരും അനധികൃതമായി താമസിച്ചിരുന്ന വിദേശികളും പിടിയിലായി.ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം സംയുക്ത നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

Most Viewed