പ്രവാസികൾക്കും സന്ദർശന വിസയിൽ രാജ്യത്തുള്ളവർക്കും സർക്കാർ ആശുപത്രികളിലെ പ്രസവ ഫീസുകൾ ഉയർത്തും


പ്രദീപ് പുറവങ്കര

മനാമ: പ്രവാസികൾക്കും സന്ദർശന വിസയിൽ രാജ്യത്തുള്ളവർക്കും സർക്കാർ ആശുപത്രികളിലെ പ്രസവ ഫീസുകൾ ഉയർത്താനൊരുങ്ങി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്. പുതുക്കിയ ഫീസ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

സാധാരണ പ്രസവത്തിന് 425 ദീനാറും ശസ്ത്രക്രിയ പ്രസവത്തിന് 1025 ദീനാറുമായാണ് ഉയർത്തിയത്.  പ്രസവ സേവനങ്ങളുടെ ചെലവുകൾ വിലയിരുത്തി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടത്തിയ പഠനത്തെ തുടർന്നാണ് ഫീസ് അധികരിപ്പിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ സ്റ്റാഫ്, ഉപകരണങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള യഥാർഥ ചെലവുകൾ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഫീസ് പരിഷ്കരിച്ചിരിക്കുന്നത്.

സ്വദേശികൾക്കും സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പുതുക്കിയ നിരക്ക് ബാധകമാകില്ല. അവർ പഴയ ഫീസ് തന്നെനൽകിയാൽ മതിയാകും.

article-image

sfgdsg

You might also like

Most Viewed