ബഹ്റൈൻ എയർപോർട്ട് കമ്‌പനിയും വാലോ ഏവിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ജൂൺ 16 മുതൽ 22 വരെ നടക്കുന്ന പാരീസ് എയർ ഷോ 2025നിടയിൽ ബഹ്റൈൻ  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമായ ബഹ്റൈൻ എയർപോർട്ട് കമ്‌പനിയും രാജ്യത്തെ സ്വകാര്യ ജെറ്റ് കമ്‌പനിയായ വാലോ ഏവിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ, ഗ്രൗണ്ട് സർവീസ് സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയ്ക്കുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പങ്കെടുത്തു. ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഗോയും വാലോ ഏവിയേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഹന്ന ഹകാമോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

പ്രാദേശിക, അന്തർദേശീയ വിപണി സംഭവവികാസങ്ങൾക്കനുസൃതമായി ദേശീയ വ്യോമഗതാഗത സംവിധാനത്തിൻ്റെ ഒരു സുപ്രധാന ഘടകമായി ബിസിനസ് വ്യോമയാന മേഖലയെ വികസിപ്പിക്കാനുള്ള ബഹൈൻ്റെ ശ്രമങ്ങൾ തുടരുകയാണെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് പറഞ്ഞു.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed